സമ്മതിദാനാവകാശം കിട്ടിയപ്പോഴേക്കും കൂടെ പഠിച്ച പലരും പഠിപ്പു നിർത്തി ഗൃഹസ്ഥകളാകുവാൻ തുടങ്ങി [ചിലരൊക്കെ നേരത്തെതന്നെ പഠിപ്പു നിറുത്തി തയ്യാറെടുപ്പുതുടങ്ങിയിരുന്നു]. കെട്ടുകണക്കിന് കനത്ത പൊതികളുമായാണ് പലരും “സ്വ” ഗൃഹത്തില് നിന്ന് “സ്വന്തം” ഗൃഹത്തിലേക്ക് യത്രയായത്. കനപ്പെട്ടതു നൽ കാനില്ലാത്തവർ എന്തുചെയ്യും എന്നാലോചിച്ച് കൌമരത്തിൽ ആത്മരോഷത്തോടെ തല പുകച്ചു ചൂടാക്കി,
[ ആ വഴി അതാ ഒരു പാവപ്പെട്ട സാധുമനുഷ്യനും ഒരു വെളിച്ചപ്പാടും കടന്നു പോകുന്നു പിന്നെ മിക്സിങ്ങ് ,ലയറിങ്ങ് ,കട്ടിങ്ങ് ,പേസ്റ്റിങ്ങ് പഫിങ്ങ്,ബ്ൾഫിങ്ങ്......] ഫലമോ...................
സത്യം, ഭഗവതി പുച്ഛമാണ്
അമ്പലമുറ്റത്തെ ആലിന്റെ പത്രങ്ങൾ,
അന്തിച്ചുവപ്പിനാൽ സ്വർണ്ണം പൂശി
ആ തിരുമുറ്റത്തെ ശാന്തഗാംഭീര്യവും
അർക്കന്റെ രശ്മിയാൽ മോടികൂടി
മന്ദാരമുകളിലായ് കെട്ടിയുറപ്പിച്ച
മൈക്കിൽ നിന്നെത്തുന്ന ഭക്തിഗാനം
സന്ധാസമയത്തു നാമം ജപിക്കേണ്ട
സന്തതികൾക്കു പകരം പാടി
മണ്ഢപത്തിൽ നിന്നു നാമജപത്തോടെ,
മാല്യമൊരുക്കുന്ന ദാസിയുടെ*
ദൈന്യത പേറുന്ന ഭക്തിരസമപ്പോൾ,
ദേവിതൻ മുന്നീലലിഞ്ഞു ചേർന്നു.
തിരുവാണിക്കാവിലെ ചുറ്റുവിളക്കിന്നു
തിരിവെക്കുവാനായി എത്തിടുന്ന
ബാലികാബാലർക്കോ, കിട്ടേണ്ട തുട്ടുകൾ
ബാലിശമായൊരു മോഹമാണ്
എത്ര തിരക്കിന്നിടയിലും, തെറ്റാതെ
മന്ത്രത്തിൻ ഫലശുദ്ധി ചോർന്നിടാതെ
അർച്ചന ചെയ്യുന്ന അവിടുത്തെ പൂജാരി
ആമാനുഷനായി തോന്നിക്കുന്നു
നാട്ടുപ്രമാണിതൻ ചുറ്റുവിളക്കല്ലേ
നാട്ടാരു മുക്കാലും വന്നുചേരും
തന്നോമൽ പുത്രിതൻ വേളീനടന്നതിൽ
താതന്റെ നേർച്ചവിളക്കാണിന്ന്
പൂജാസമയത്തെ കേളികൊട്ടിൻ നാദം
പെരുമ്പറ നെഞ്ചിലടിക്കും പൊലെ
കുളിച്ചീറനായ് ശുദ്ധിയോടെത്തിടുന്ന
കോമരത്തിന്നന്നു തോന്നീടുന്നു
ആലോചനവന്നു ഇന്നുമകൾക്കൊരു
അമ്പതുചെന്ന “ചെറുപ്പക്കാരൻ”
അച്ഛനായില്ലയോ രണ്ടുതനയർതൻ
അയ്യായിരം മതി സ്ത്രിധനമായ്
അയ്യായിരം പോയി അഞ്ചെടുക്കാനായി
അയ്യോ ഈ അച്ഛന്റെ കയ്യിലില്ല
വ്യർത്ഥമാണെങ്കിലും മോഹിച്ചു പോവുന്നു
അർത്ഥമിതെങ്ങാനും ഒത്തുവന്നാൽ
സിന്ദൂരം ചാർത്തിക്കാം ഒന്നിനെയെങ്കിലും
സന്തതീ ശാപം കുറയുമല്ലോ!
ചുറ്റുവിളക്കുന്നവസാനമായല്ലോ
ചുറ്റമ്പലത്തിൽ എത്തിടേണ്ടേ
ആദീപരാശക്തി നിൻ കലി ** കൊണ്ടിട്ട്
അംബികേ ഞാനിനിത്തുള്ളിടേണ്ടേ!
ദൈവീകചൈതന്യം എന്നീലുണരേണ്ടേ
ദൈവീകശക്തി തുണക്കണേ നീ
എത്രയും ദു:ഖമെനിക്കുനീതന്നാലും
എത്രയും നന്നായി തുള്ളേണ്ടയോ?
തുള്ളിതുടങ്ങീട്ടു കാലങ്ങളേറെയായ്
തുള്ളീ കരുണനീ തന്നിടില്ലേ
എന്നുടെ ഭക്തി കുറയില്ല ലേശവും
പിന്നേ നീ എന്തേ പരീക്ഷിക്കുന്നൂ?
എന്നോമനക്കൊരു ജോലി നല്കീടുവാൻ
ഏതാണ്ടു ചോദിച്ചീ നാട്ടരചൻ
അമ്മേ ഞാനെങ്ങനെ ഇത്തരം ഭക്തനു
ആത്മാർത്ഥ കല്പ്പന*** നൽ കിടുന്നു
അമ്പേ മഹിതേയവിടേക്കുവേണ്ടി ഞാൻ
ആ അച്ഛന്റെ പൊന്നോമൽ പുത്രിക്കായും
അമ്മേ എൻ മകൾക്കു വിധിക്കാത്ത മംഗളം
ചെമ്മേ സഖിക്കായനുഗ്രഹിക്കാം
ഒരുവെറുമേഴയായ് പോകുന്ന നേരത്തു
ഒരു നോട്ടം പോലുമേ തന്നിടാത്തോർ
കോമരമായിട്ടു ആടിത്തിമർക്കുമ്പോൾ
കേമമായിട്ടെന്നെക്കുമ്പിടുന്നു.
ദാസി = അമ്പലവാസി
കലി = ഭഗവതിയുടെ ആവേശിക്കൽ അഥവാ വെളിപാട്
കൽപ്പന = കോമരം ഭഗവതിയുടെ കലികൊണ്ടശേഷം വഴിപാടുകാരനോടു ചെയ്യുന്ന അരുളപ്പാട്
A poem in 1986
Tuesday, 19 January 2010
Subscribe to:
Post Comments (Atom)


No comments:
Post a Comment