[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Thursday, 28 January 2010

അമ്മക്കുരങ്ങന്റെ ബുദ്ധി

കാട്ടിൽ, ഒരു അമ്മക്കുരങ്ങനും, കുട്ടിക്കുരങ്ങനും താമസിച്ചിരുന്നു. ഒരു ദിവസം അവർ കാട്ടിലൂടെ ചാടിച്ചാടി പോവുകയായിരുന്നു. അതാ ദൂരെ പഴുത്ത വാഴക്കുല നിൽക്കുന്നു. കുട്ടിക്കുരങ്ങന്റെ വായിൽ കപ്പലോടിക്കാം, അവൻ അമ്മയെ തോണ്ടി വിളിച്ചു കാട്ടി. എന്നീട്ടു പറഞ്ഞു “ എനിച്ച് പഴം വേണമ്മേ”
“വാ നോക്കാം” രണ്ടുപേരും അവിടേക്കു നീങ്ങി.
അപ്പോഴല്ലേ കണ്ടത് പഴക്കുലനിറയെ കടിച്ചാകടയണ ഉറുമ്പുകൾ.
എന്തുചെയ്യണമെന്നറിയാതെ അമ്മക്കുരങ്ങൻ ഞൊടിയിട നിന്നുപോയി.
അമ്മക്കുരങ്ങൻ ഉറുമ്പുകളോടു ചോദിച്ചു, “ഉറുമ്പുകളെ, ഉറുമ്പുകളെ എന്റെ കുഞ്ഞിനു തിന്നാൻ വേണ്ടി ഞാൻ ഒരു പഴം അരിഞ്ഞെടുത്തോട്ടെ?”
“അയ്യടാ, ഒരു പഴം പോലും തൊട്ടുപോകരുത്. ഒക്കെ ഞങ്ങക്കുള്ളതാ. തൊട്ടാ ഞങ്ങൾ കടിച്ചു പൊളിക്കും”
കുട്ടിക്കുരങ്ങന് വലിയ സങ്കടമായി അവൻ കിണുങ്ങാൻ തുടങ്ങി,“ ഉം…….. ഇനി എന്താ ചെയ്യാ ?എനിച്ച് പഴം തിന്നാൻ കൊതിയായിട്ടു വയ്യാ. എനിച്ച് പഴം വേണമ്മേ“
“കരയണ്ട മോനേ നമുക്കു വഴിയുണ്ടാക്കാം” അമ്മക്കുരങ്ങൻ ആലോചിക്കാൻ തുടങ്ങി.
എന്നീട്ട് എന്താ ചെയ്തത് എന്നോ അത് ഒരു വലിയ കമ്പ് എടുത്ത് കൊണ്ട് വന്ന് ആ കുലയുടെ തണ്ടിൽ തട്ടാൻ തുടങ്ങി. കുല ഇളകാൻ തുടങ്ങിയതൊടെ ഉറുമ്പുകൾക്ക് കുലയിൽ നിൽക്കാൻ പറ്റാതായി. അവ ഒന്നൊന്നായി കുലയിൽ നിന്ന് ഇറങ്ങിപ്പൊയി.
അങ്ങനെ ഉറുമ്പുകളെല്ലാം ഇറങ്ങിപ്പോയപ്പോൾ അമ്മക്കുരങ്ങൻ കുട്ടിക്കുരങ്ങന് പഴം പറിച്ചു കൊടുത്തു. പിന്നീട് അടുത്ത മരക്കൊമ്പിലിരുന്ന് വേണ്ടുവോളം പഴം തിന്നു വയറു നിറച്ചു
ബുദ്ധിയും ക്ഷമയും ഉണ്ടങ്കിൽ ഏതു വിഷമം പിടിച്ച് കാര്യവും സാധിച്ചെടുക്കാം.

No comments:

Post a Comment