“പറ്റിച്ചേ അമ്മയെ പറ്റിച്ചേ ഞാൻ”
പൊന്നുണ്ണിത്തുള്ളിക്കളിച്ചിടുന്നു.
അലകളടങ്ങിയ പൊയ്കപോലെ
അമ്മതൻ മാനസം ശാന്തമായി
ആ ശാന്തതയിൽ തെളിഞ്ഞു വന്നു
അമ്മതൻ ബാല്യത്തിൻ ചാപല്യങ്ങൾ
………………………………………..
ഏതാനും വത്സരങ്ങൾക്കുമുന്നേ
തന്ത്രത്തിൽ മുന്നിലം ഓമനകൾ
സ്നേഹത്തിടമ്പാം താതനെയൊന്ന്
സന്ദേഹലേശം കൂടാതെയന്ന്
പറ്റിച്ചവ്രുത്താന്ത ആവർത്തനം
പക്ഷമില്ല തനിയാവർത്തനം
ഉച്ചയൂണിന്നായി ഓടിയെത്തും
ഒച്ചേം, വിളിയുള്ള രണ്ടുപേർക്കായ്
നന്നായ് കുഴച്ചു പകുത്തുവെച്ചു
നല്ലകിണ്ണം കൊണ്ടടച്ചു വെച്ചു
കാത്തുകിടന്നതാ സ്നേഹധനൻ
കാലേ മയങ്ങിയോ എന്നുശങ്ക
വൈചിത്രമെന്നേ പറഞ്ഞിടേണ്ടു
വന്നു അന്നല്ലോ നിശബ്ധരായി
അച്ഛനുറങ്ങുന്ന കണ്ടമാത്രേ
അക്ഷണം തോന്നിയാ കള്ളത്തരം
പമ്മി കടന്നുണ്ടു കിണ്ണം മോറി
ചെമ്മേ പഴേ പോൽ അടച്ചു വെച്ചു
കണ്ണിലൊളിച്ച കുസ്രുതിയുമായ്
കേമത്തിലങ്ങു മടങ്ങിപ്പോയി
തന്റെ മയക്കമുണർന്ന നേരം
താതന്നു തോന്നിയാ പന്തികേട്
മേശമേലപ്പോൾ കണ്ടതാ കിണ്ണം
ലേശം പോലും സ്ഥാനം മാറിടതെ
വന്നതില്ലയോ ഊണുകഴിക്കുവാൻ
വന്നു സംഭ്രമം നടുങ്ങിപ്പോയി
അന്വേഷണമങ്ങു അയലത്തുമെത്തി
അയ്യോ,അറിവീല ചൊല്ലിയവർ
എല്ലാരും കൂടെ പരിഭ്രമിക്കേ
എത്തിയതാ കൊട്ടുംവാദ്യവുമായ്
ഓടിയണങ്ങു, വാരിയെടുത്തു
ഓമനമുത്തങ്ങൾ നൽകിയച്ഛൻ
എന്തേ വന്നില്ല ഉച്ചക്കു ഉണ്ണുവാൻ
ഏറെ പരിഭ്രമിച്ചല്ലോവച്ഛൻ
‘പറ്റിയല്ലോ, പണി ഇന്നച്ഛന്
പാത്രം തുറന്നെന്തേ നോക്കിയില്ലാ’
………………………………….
രണ്ടുകുരുന്നിലെ ഒന്നിന്നിതാ
കൊണ്ടു ആ അച്ചന്റെ തിങ്ങലേറേ
കാലങ്ങളേറെ കഴിഞ്ഞ ശേഷം
കാണാം ആവർത്തനചക്രമെന്നും
എന്നതു സത്യം എന്നറിയുന്നു
എക്കാലത്തേക്കും പാഠമായി.
Friday, 5 February 2010
Subscribe to:
Post Comments (Atom)


ഇങ്ങനെയൊരു പ്രമേയം താളത്തിൽ എഴുതി കവിതയായി അവതരിപ്പിക്കാൻ താങ്കൾക്കു കഴിഞ്ഞു..അനുമോദനങ്ങൾ...! ഇടയ്ക്കു വന്ന ചില താളപ്പിഴകളും ചില വാക്കുകൾ തമ്മിൽ ചേർത്തപ്പോഴുണ്ടായ ചെറിയ ചില കല്ലുകടികളും ഒഴിച്ചാൽ കവിത വളരെ നന്നായിട്ടുണ്ട്.
ReplyDelete