കാടിനടുത്തുള്ള ഒരു വള്ളിപ്പടർപ്പിലാണ് കോഴിക്കുടുംബം താമസിച്ചിരുന്നത്.
കോഴിക്കുടുംബം എന്നു പറഞ്ഞാൽ അച്ഛൻ കോഴിയും, അമ്മക്കോഴിയും കൂടെ പത്തുപതിനഞ്ച് കോഴിക്കുഞ്ഞുങ്ങളും.
ആ വള്ളിപ്പടർപ്പിനു വളരെയധികം പ്രത്യേകതകളുയുണ്ട്, കാക്കകളും, മൂങ്ങകളും, കുയിലുകളും, മൈനകളും പലതരം തത്തകളും, എന്നു വേണ്ട നിരുപദ്രവികളായ ഒട്ടുമിക്ക പക്ഷികളും അവിടെ ഒരുമയോടെ പാർത്തിരുന്നു.
വന്മർങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് പരുന്തുപോലുള്ള ഉപദ്രവകാരികളായ പക്ഷികൾ ശല്യപ്പെടുത്താറില്ല.
വള്ളിപ്പടർപ്പിനടുത്ത കൊച്ചുമൈതാനത്തിനപ്പുറം കൊടുംകാടാണ്.
നമ്മുടെ കോഴിക്കുങ്ങുങ്ങൾ പുറത്തുവന്നീട്ട് രണ്ടുമൂന്നുദിവസമേ ആയുള്ളൂ.
സദാസമയവും ഇവർ അച്ഛനമ്മമാരുടെ പുറകെത്തന്നെയാണ്. ഇത്ര എണ്ണത്തെ മേക്കാൻ എന്തുപാടാണെന്നോ?
ഫലമോ നാലാം ദിവസം കൊത്തിപ്പറക്കി നടന്ന കോഴിക്കുഞ്ഞുങ്ങൾ മൈതാനത്തിൽ ചെന്നുപെട്ടു.
അവിടെ എത്തണ്ടതാമസം അതുങ്ങളെ ഒരു പരുന്തച്ഛന്റെ കണ്ടു. പോരേ പൂരം!!
പരുന്തച്ഛൻ പാഞ്ഞ് പറന്നിറങ്ങാൻ തുടങ്ങി. ഭാഗ്യത്തിന് അമ്മകോഴി അതു കണ്ടു.”ഓടിയ്ക്കൊ മക്കളെ” എന്നു കേട്ടതും കോഴികുഞ്ഞുങ്ങള് ഓടലാഓട്ടം.
പക്ഷേ ഒരു പാവം കോഴിക്കുഞ്ഞുമാത്രം പരിഭ്രമത്തിനിടെ എതിർവശത്തേക്കാണ് ഓടിയത്.
ചെന്നുപെട്ടതൊ കൊടും കാടിന്റെ തുടക്കത്തില്!!! ചുറ്റും നോക്കിയപ്പോൾ ആരുമല്ല കൂടെ.
എവിടെയാണ് എത്തിപ്പെട്ടതെന്ന് അതിനുണ്ടൊ അറിയുന്നു?
അമ്മയെ വിളിച്ച് കരയുകയല്ലാതെ എന്തുചൊയ്യാൻ?
അങ്ങനെ കരഞ്ഞുകരഞ്ഞു തിരഞ്ഞുനടക്കുമ്പോൾ, ഒരു കുറുക്കച്ചാരുടെ മുന്നിൽ പെട്ടു
കുറുക്കൻ കോഴികളെ തിന്നുന്ന ജീവിയാണെന്നോ, തന്നെ കണ്ടാൽ ബാക്കിവെച്ചേക്കില്ല എന്നൊക്കെ അതിനുണ്ടോ അറിയുന്നു പാവം അവിടെ ആകെ കണ്ട ഒരു ജീവിയാണേ!!
കോഴിക്കുഞ്ഞ് വേഗം കുറുക്കന്റെ അടുത്തേക്ക് ഓടി ചെന്നു, എന്നീട്ടു ചോദിച്ചു,“എന്റെ അച്ഛനേം അമ്മനേം കണ്ടോ? അവരുടെ അടുത്ത് എന്നെ എത്തിക്കാമൊ?”
ഈ പൊടിക്കോഴിക്കുഞ്ഞിനെ കണ്ടുതന്നെ കുറുക്കച്ചാരുടെ വായിൽ വെള്ളമൂറി, പിന്നെയാണോ രണ്ടു മുഴുത്ത കോഴികളുടെ കാര്യം കേട്ടാൽ!!
അവൻ വളരെ സ്നേഹത്തോടെ ചോദിച്ചു, “എന്താ കുഞ്ഞേ കാര്യം?”
പാവം കോഴിക്കുഞ്ഞ് ഉണ്ടായതെല്ലാം വള്ളിപുള്ളിവിടാതെ പറഞ്ഞു കൊടുത്തു.
രണ്ട് മുഴുത്ത കോഴികളും പത്തുപതിനഞ്ച് കോഴിക്കുഞ്ഞുങ്ങളും, അതും ഈ കൊച്ചുമൈതാനത്തിനപ്പുറത്ത്, കുറുക്കച്ചാർക്ക് കൊതി അടക്കാനായില്ല. ഇതിനെ പാട്ടിലാക്കി കൊണ്ടാക്കാൻ ചെന്നാൽ ബാക്കി ഉള്ളതിനെ കൂടെ അകത്താക്കാലൊ!!
“പേടിക്കണ്ടാട്ടോ, പരുന്തമ്മ റാഞ്ചാതെ നിന്റെ അമ്മേടെ അടുത്ത് എത്തിക്കാട്ടോ“ കുറുക്കച്ചാർ അതിനെ സമാധാനിപ്പിച്ചു.
കോഴിക്കുഞ്ഞിനേയും കൊണ്ട് കുറുക്കച്ചാർ വള്ളിപ്പടർപ്പു ലക്ഷ്യമാക്കി നടന്നു.പരുന്തമ്മയെപ്പേടിച്ച് കോഴിക്കുഞ്ഞ് കുറുക്കച്ചാരുടെ കാലിന്റെ അടീന്നു മാറാതെ നടക്കയാണ്.
ഈസമയം ഇതിനെ കാണാതെ എല്ലാപക്ഷികളുംകൂടെ വള്ളിപ്പടർപ്പിൽ തപ്പലൊടുതപ്പൽ.
പെട്ടന്നല്ലേ കാക്കമ്മ അതു കണ്ടത് ,കുറുക്കച്ചാരുടെ കാലിന്നടിയിൽ നടന്നു വരുന്നു കക്ഷി.
ഇനിയെന്തുചെയ്യേണ്ടു എന്നറിയാതെ ആ പക്ഷിക്കൂട്ടം ഒന്നു പകച്ചുപോയി. പകച്ചു നിന്നീട്ടു കാര്യമില്ലന്നവർക്കറിയാം
കുറുക്കന് വള്ളിപ്പടർപ്പിൽ കടന്ന് ആരേയും ഉപദ്രവിക്കാൻ പറ്റില്ല, പക്ഷേ എങ്ങനെയെങ്കിലും കാലിന്നടിയിലുള്ളതിനെ രക്ഷിക്കേണ്ടേ!1
അവർ കുറേതലപുകച്ചു. അവസാനം കുയിലമ്മ ഒരു മാർഗം നിർദേശിച്ചു.: വേട്ടപ്പട്ടികളുടെ ശബ്ദം ഉണ്ടാക്കാൻ പറ്റുന്നവർ ധാരാളമുണ്ടല്ലോ നമ്മുടെ കൂട്ടത്തിൽ. കുറുക്കൻ ഇവിടെ എത്തിയാലുടനെ വേട്ടപ്പട്ടികൾ കുരച്ചുതുടങ്ങണം. അതുകേട്ട് കുറുക്കൻ ഓടിപൊക്കോളും.അപ്പേൾ ആരെങ്കിലും കോഴിക്കുഞ്ഞിനെ തൂക്കിയെടുത്ത് ഇങ്ങോട്ടിടണം.അങ്ങനെ പരുന്തിൽ നിന്നും രക്ഷിക്കം
കുറുക്കച്ചാർ കൊതീം കൊണ്ട് വരുമ്പോഴുണ്ട് വേട്ടപ്പട്ടികൾ കുരക്കുന്ന ശബ്ദം ജീവനേക്കാൾ വലുതല്ലല്ലോ കോഴി, ഈ കോഴിപോയാൽ മറ്റെന്ന്.അവൻ ജീവനും കൊണ്ട് തിരിച്ചോടി. പാവം നമ്മുടെ കോഴിക്കുഞ്ഞും കൂടെത്തിരിച്ചോടാൻ തുടങ്ങിയതാണ് .പക്ഷേ കാക്കമ്മ ഉടനെ അതിനെത്തൂക്കിയെടുത്ത് വള്ളിപ്പടർപ്പിലേക്കിട്ടു.
കോഴിക്കുഞ്ഞിനു ലേശം വേദനിച്ചെങ്കിലും എല്ലാം ശുഭപര്യവസാനിച്ചു.
Friday, 29 January 2010
Subscribe to:
Post Comments (Atom)


No comments:
Post a Comment