തിരക്കിട്ട ഔദ്യോഗികജീവിതത്തിന്നിടയിൽ [ആവശ്യത്തിനു ലീവുണ്ടെങ്കിൽ] വീണുകിട്ടുന്ന ആന്ദപ്രദാനങ്ങളായ ദിവസങ്ങളാണ് ഇന്ന് ഹർത്താൽ ദിനങ്ങൾ. പണ്ടവ ബന്തുദിനങ്ങളായിരുന്നു അന്നൊട്ടുമിക്കവരും ബന്തുദിനത്തിൽ നടന്നും ജോലിക്ക് പോയിരുന്നു അതൊരു പഴമം കഥ മാത്രം ഇന്നാരും അത്രത്യാവശ്യമില്ലങ്കിൽ നടക്കാൻ മുതിരില്ല പക്ഷേ നാടിന്റെ പശ്ചാത്തലം ഒട്ടും തന്നെ മാറിയിട്ടില്ലന്നാണു തോന്നുന്നത് ഒരു ബന്തുദിനത്തിലെ വൈകുന്നേരം കുറിച്ച വരികളിതാ
ഒരു പദയാത്രയുടെ ഓർമ്മയ്ക്കായി
-------------------------
------------------------
ഇന്നു നടന്നു ഞാൻ ഒട്ടുദൂരം
ഇന്ത്യാ മഹാരാജ്യ മാറിലൂടെ
ഭാരതജീവിതം സ്തഭിതമായ്
ഭാസുരമാകുന്നതാർക്കു ഭാവി ?
നഷ്ടമാകുന്നതു എത്ര കോടി
കഷ്ടി, ഒരുദിനം നിന്നുപോയാൽ
ഉത്തരമൊന്നിങ്ങു തന്നിടാമോ
ഉത്തമരായുള്ള നാട്ടുകാരെ
ഇങ്ങനെയങ്ങിനെ പോക്കുപോയാൽ
എങ്ങിനെ നമ്മളുയർന്നുവരും
അമർഷമുണ്ടാവണം തെറ്റിനോട്
അത്രിപ്തിയും വേണമധർമ്മത്തോട്
നാശം വിതക്കും സമരമേതോ അതു
നമ്മൾക്കു വേണ്ടന്നുറച്ചിടേണം
നാടിന്നു ചേരും സമരമുറ
നാമെല്ലാമൂട്ടി വളർത്തിടേണം
___________________________
ആകെ നടന്നതു നാലുകാതം
അയ്യയ്യോ എന്തൊരവസ്തയിത്
പാദം പതിക്കാനറയ്ക്കുവണ്ണം
പങ്കിലമായോരവസ്ഥയല്ലോ
എങ്ങുതിരിഞ്ഞാലും വൃത്തിഹീനം
എച്ചിലും തുപ്പലും കഷ്ടം തന്നെ
ഈവിധം പാതയേ മാറ്റീ ടണോ
ഇതുവഴിയാർക്കും നടന്നിടേണ്ടേ
എന്തിനും ഏതിനും പാശ്ചാത്യരെ,
അന്ധമായിട്ടനുകരിക്കും, നമു
ക്കെന്തേ ഇതൊന്നുമറിഞ്ഞുകൂടാ
എന്തേയാ വൃത്തിപകർത്തിക്കൂടാ
------------------------
കിട്ടി വഴിനീളെ ഏറെ കമന്റുകൾ
തട്ടിത്തെറിപ്പിച്ച വെള്ളം പോലെ
പക്ഷേ ചിന്തിച്ചു ഒന്നിനെചൊല്ലി
കഷ്ടം കഷ്ടം എന്നുതോന്നിപ്പോയി
“പോകുന്നതെന്തിനു തല്ലിന്റെ ഭാഗേ
പുരയിലെ തല്ലുപോരാതയോ?”
അന്നോരമൊർത്തുഞാനാദർശമൊന്ന്
“ആൺല്ല കെട്ടോളെ തല്ലാത്തവൻ”
ഒന്നുമറ്റേതിന്റെ നേർപാതിയെന്നു
ഓതിപ്പഠിപ്പിക്കും നാട്ടിലതാ
കാന്തയെ തല്ലുന്ന മറ്റേപാതി
---------------------
ഏവരും പാടിപുകഴ്ത്തിടുന്ന
ഏറിയ സംസ്കാരമാണോയിത്?
കണ്ടു ഞാനിത്രയും, നന്ദി ബന്തേ
ഓർത്തു ഞാനിത്രയും,ധന്യം ധന്യം
A poem in 1989
Wednesday, 20 January 2010
Subscribe to:
Post Comments (Atom)


No comments:
Post a Comment