[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Wednesday, 10 February 2010

ശബരീശ നമോ

[നന്മമേലിൽ വരുവതിനായ് നമ്മൾ...................... ട്യ്യൂൺ ]
ശബരീശാ മണികണ്ഠ തിരുമുമ്പിൽ
കപടമില്ലാതെ ഭക്തിയോടെന്നെന്നും
ചപലമനസ്സയാണു ഞാനെന്നാലും
കൃപയരുളുവാൻ വീണുവണങ്ങുന്നേൻ

ബഹുവിധമായ ദുരിതജലധിയിൽ
ഇഹവഴിയറിയാതെഴുറുമ്പോൾ
ഗുഹസഹോദരാ, മാർഗ്ഗതരമാകാൻ
അഹമിഹാനിത്യം വീണു വണങ്ങുന്നേൻ
രീതിയേതു വിധമാകിലും നിത്യം
പ്രീതിയോടെ നിൻ പൂജ ചെയ്യുന്നോർക്ക്
നീതിയെന്നുമേ കൈവറുത്തീടുന്നൊ-
രാധിയന്തരഹിതാ വണങ്ങീടുന്നേൻ
ശരണമയ്യപ്പാ എന്ന മന്ത്രധ്വനി
ഒരുമയോടെ ഉരുവിട്ടണയുന്ന
നരജനതതിക്കായ് കരുണാമൃതം
കരുതിവെച്ചൊരു ദേവാ വണങ്ങുന്നേൻ
നരികരടികരികുലജാലങ്ങൾ
ഒരുമയൊറെ മരുവുന്നകാനനേ
ശരണദനായ് മരുവും കലിയുജ
വരദനെ നിത്യം വണങ്ങുന്നേൻ
മോഹിപ്പിക്കുന്ന നിൻ തിരുമേനിയിൽ
മോഹമ്പൂണ്ടന്നുവന്ന മഹിഷിയെ
മുക്തയാക്കി ഉയർത്തിയതു പോലെ
മുക്തയാകുവാൻ വീണുവണങ്ങുന്നേൻ

No comments:

Post a Comment