ആഗോളവ്യാപകമായ ഒരു സംശയത്തിന് എനിക്കു തോന്നിയ മറുപടി
പഞ്ചേന്ദ്രിയങ്ങളും തള്ളിത്തുറന്ന്
പലവധഭാവങ്ങൾ അകമേ അണയും
അലിയുന്ന ഭാവങ്ങൾ കുറുകി മനസ്സിൻ
അടിയിലെ പശിമയായ് മാറിടുന്നു
അലിയാത്ത ഭാവങ്ങൾ ഖരകണങ്ങൾ
അടിയിലങ്ങാണ്ടു കിടന്നിടുന്നു
നീരാർന്ന മണ്ണിൽ മുളയ്ക്കുന്ന വിത്തുപോൽ
നിനവാർന്ന ഭാവം മനസ്സിൽ മുളപ്പൂ
മുളപൊന്തി പുഷ്പലതാദികളാവും
മനതാരിൽ ഭാവമോ വരികളാവും
കവിതയോ ഗദ്യമോ ഏതുമാവട്ടെ
കാവ്യാത്മഭാവന തന്ന ഫലമിതു
വിത്തിൻ ഗുണവും വളത്തിൻ മഹിമയും
വിളയുടെ മേനിയെ ഗുണിതമാക്കും
വരികളും ഭാവവും മേന്മയിൽ ചേർന്നാൽ
വിരിയുന്ന കാവ്യങ്ങൾ ഉത്തമങ്ങൾ
A poem in 2006
Friday, 22 January 2010
Subscribe to:
Post Comments (Atom)


No comments:
Post a Comment