[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Saturday, 23 January 2010

കേശാദിപാദം

കേശാദിപാദം
അഞ്ജനകൃഷ്ണാ ഞാൻ കേശാദിപാദം നിൻ
മഞ്ജുളഗാത്രത്തെ കൈ തൊഴുന്നേൻ
ആർത്തീഹരാ നിന്റെ പീലിത്തിരുമുടി
ഓർത്തുഞാനെപ്പോഴും കൈത്തൊഴുന്നേൻ
ഇന്ദു എട്ടാം നാളുദിച്ചപോൽ നെറ്റിയും
സുന്ദർചില്ലികളും തൊഴുന്നേൻ
ഈരേഴുലകിലും കാരുണ്യം വർഷിക്കും
നീർജനേത്രങ്ങൾ കൈ തൊഴുന്നേൻ
ഉള്ളത്തിലേറുന്ന ഭക്തിയോടെനെന്നും
എള്ളിൻ പൂ നാസിക കൈ തൊഴുന്നേൻ
ഈരിന്റെ പ്രാർഥന എല്ലാം ശ്രവിക്കുന്ന
ചാരുറ്റ കർണ്ണങ്ങൾ കൈ തൊഴുന്നേൻ
ഋഷികേശാ നിൻ അരുണ കപോലയുഗം
ഉഷനിശ ഭേദമന്യേ തിഴുന്നേൻ
എന്നെന്നും നിന്നുടെ മുല്ലപ്പുപ്പല്ലുകൾ
ഒന്നൊടെ ചിന്തിച്ചു കൈ തൊഴുന്നേൻ
ഏണാങ്കശോഭയെ വെല്ലും സ്മിതമോലും
ശോണാദരം നിത്യം കൈ തൊഴുന്നേൻ
ഐശ്വര്യം നേടുവാൻ നിന്റെ പത്മാനനം
ഈശ്വരാ നിത്യവും കൈ തൊഴുന്നേൻ
ഒളിചിന്നും കൌസ്തുഭ ശ്രീവത്സമോലുന്ന
കളകണ്ഠവും മാറും കൈ തൊഴുന്നേൻ
ഔടക്കുഴലു പിടിച്ച നിൻ കൈയ്യുകൾ
പാടിപ്പുകഴ്ത്തി ഞാൻ കൈ തൊഴുന്നേൻ
ഔപമ്യഹീനാ നിൻ ആലിലോദരത്തെ
ദ്രൌപതീരക്ഷകാ കൈ തൊഴുന്നേൻ
അംബുജപാദത്തിൽ മുട്ടും പീദംബരം
തമ്പൌരാനെ നിത്യം കൈ തൊഴുന്നേൻ
അത്തലൊഴിഞ്ഞുടൻ നിൻ പാദപത്മങ്ങൾ
ഉത്തമപൂരുഷാ കൈ തൊഴുന്നേൻ

No comments:

Post a Comment