കാറ്റിന്റെ കയ്യിലെ കളിപ്പാവയാണു ഞാൻ,
എന്റെ ഈ നിലയ്ക്കാത്ത യാത്രയിൽ,
ഭൂമിതൻ മാറിൽ നിന്ന് ആവിയായുർന്ന നീർത്തുള്ളികളെ
ഘനീഭവിക്കാൻ ഞാൻ ഇടം തന്നീലയോ
വെളുത്ത ഞാൻ നിങ്ങളാൽ കറുത്തു പോയീലയോ
നിങ്ങളേകിയ ഭാർത്താൽ ഞാൻ ഉന്നതങ്ങളിൽ
നിന്നു താഴ്ന്നു പറന്നീലയോ
മാമലകളെന്നെ തടഞ്ഞു നിർത്തുന്നുവല്ലോ
കാറ്റിന്റെ തള്ളലാൽ ഞാൻ ഞരിഞ്ഞമരുന്നുവല്ലോ
സമ്മർദ്ദമാണെന്റെപ്രശ്നം, നീർത്തുള്ളികളെ
നിലനിൽപ്പിനായി എനിക്കു നിങ്ങളെ കൈവിടാതെ വയ്യാ
നിങ്ങൾ നാടിന്റെ നന്മക്കുതകുമാറാകട്ടെ എന്നാശംസിക്കാം
പക്ഷേ, നിസ്സഹായത തന്നെ എന്റെ പക്ഷം
Saturday, 23 January 2010
Subscribe to:
Post Comments (Atom)


No comments:
Post a Comment