[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Saturday, 6 February 2010

അഭിലാഷം

കുഞ്ഞായ് ജനിച്ചു ഞാൻ
കണ്ണായ് വളർന്നു ഞാൻ
പെങ്ങളുമായി ഞാൻ
കൂട്ടായ് ഭവിച്ചു ഞാൻ
കരളായ് തളിർത്തു ഞാൻ
ഉടൽ പാതിയായി ഞാൻ
അമ്മയായ് മാറി ഞാൻ
അമ്മൂമ്മയാകും ഞാൻ
താങ്ങായി മാറും ഞാൻ
തണലേകി നിൽക്കും ഞാൻ
കർമ്മങ്ങൾ തീർത്തു ഞാൻ
ചിന്തയിൽ മുഴുകും ഞാൻ
ഓർമ്മകൾ ചികയും ഞാൻ
കൂട്ടിക്കിഴിക്കും ഞാൻ
ആകത്തുകയിൽ ഞാൻ
സംതൃപ്തയാവണേ

2 comments:

  1. samthrupathayavatte

    ReplyDelete
  2. Please continue
    ZAKARIYA.M.V

    ReplyDelete