[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Friday, 5 February 2010

എന്റെ ഈശ്വരൻ

ഈശ്വരനെ ഞാൻ അറിയുന്നല്ലോ
ഈ ജീവിത പാതയിലെന്നും
വെള്ളത്തിന്റെ കാര്യം പോലവെ
കൊള്ളും പാത്രരൂപമെടുപ്പോൻ
വായുവിനെ ഞാൻ അറിയും പോൽ,ആ
വാത്സല്യം ഞാൻ അറിയുന്നു
നന്മചെയ്കിൽ നല്ലതുതന്നും
തിന്മക്കോ തിരിച്ഛടിയായും
തത്വജ്ജാനമിതെന്തായാലും
തന്നിലുറച്ച കാര്യം വേറെ
നന്നായ് പ്രാർത്ഥീച്ചീടണമെങ്കിൽ
നല്ലൊരു ബിംബം ഉള്ളിൽ വേണം
കുട്ടിക്കാലകളിത്തട്ടിൽ ഞാൻ
കേട്ടുവളർന്ന വിശ്വാസത്താൽ
ഊട്ടിവളർത്തിയതാണല്ലോ
ഈ ഇശ്വരരൂപസ്സങ്കല്പം
നാരായണാ എന്നനാമത്തിൽ
നമിപ്പൂ ദശവതാരത്തെ
മാനവരാശിയെ രക്ഷിക്കാൻ
മണ്ണിൽ വന്നൊരുപൂർണ്ണതയെ
ശിവശിവ എന്നു ചൊല്ലുമ്പോൾ
ശൌര്യത്തെ ഞാൻ പ്രണമിക്കുന്നു
തന്നുടെ പത്നീ തൃപ്തിക്കായ്
തൻ ദേഹത്തിൻ പാതികൊടുത്തോൻ
അമ്മേ എന്നു വിളിക്കുമ്പോളോ
അകമേ നിറയും സ്ത്രീ ശക്തി
പലഭാവങ്ങളെടുത്തമ്മ
പരാശക്തിയായി വാഴുന്നു
അത്താണി തിരയും നേരത്തോ
ആശ്വാസമേകുമീ രൂപങ്ങൾ
കൃഷ്ണ,കാളീ,ശിവരൂപങ്ങൾ
കടാക്ഷമേകി കാക്കുന്നു

No comments:

Post a Comment