[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Saturday, 20 February 2010

ശരവണഭവ

ശരവണഭവ
[ഹരശങ്കര ശിവശങ്കര ട്യൂൺ]
ശരണം മമ തരണേ ശരവണഭവനേ അനിശം
ഗുരുവായ് പ്രണവത്തിൻ പൊരുൾ ഹരനേകിയ പരനേ
രവിചന്ദ്രിക ഒളിചിന്തിടും മിഴിതൻ തിരുവമൃതം
ഭുവി സങ്കട പൊരിവേനലിൽ നവ വർഷമായ് വരണേ
വദനത്താമരയാറുമെൻ ഹൃദയത്തിലെ സരസ്സിൽ
ഋതുവാറിലും വിടർന്നീടണേ മതിശേഖരസുതനേ
നളിനീഗതജലബിന്ദുപോൽ ഇളകീടുമീ ജന്മം തിരു-
വൊളിയാൽ ഏഴുനിറമാർന്നു വിളങ്ങീടണേയെന്നും
ഭവിച്ചീടണേ മമജീവിതം തവവാഹനമയിലായ്
ഗമിച്ചീടണേ അതിലെന്നാമരണം ഉമാത്മജനെ
വരഭായക, വല്ലീ,ദേവസേനാ നായകനേ
കരുണാകര കുരുമേകുശലം വേലായുധനേ

No comments:

Post a Comment