[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Thursday, 6 October 2011

ഓണസ്മ്രതി

ഓണം നമുക്കൊരു സ്വപ്നമാണ്
ഓർമ്മയിൽ സമ്പൽ സമ്രദ്ധിയാണ്
മാവേലിമന്നൻ തൻ ഐതിഹ്യത്തിൽ
മാലോകരെല്ലാരും തുല്യരാണ്
എന്നിരുന്നാലും നമ്മൾ തള്ളി
എന്തിനോ പാതാളഗർത്തലോകേ
രാജാധിരാജന്റെ കുറ്റമെന്ത്?
രാജ്യത്തിനൈശ്വര്യം നൽകിയതോ?
പ്രായശ്ചിത്തമായ് നാം സ്മരിപ്പൂ
പ്രായഭേദമന്യേ ആപുമാനെ
അത്തം തൊട്ടങ്ങു എണ്ണി എണ്ണി
പത്തിന്നു ഓണത്തെ കാത്തിരിപ്പൂ
പൂക്കളം തീർത്തും പുത്തനുടുത്തും
പലവിധം കൂട്ടി സദ്യയുണ്ടും
കൈവിട്ടുപോയ ആ നല്ലകാലം
കൈവശമാക്കാൻ നാം വെമ്പിടുന്നു
സൌഭാഗ്യ ലക്ഷ്മി വിളങ്ങിടുന്ന
സത്കാലമല്ലയോ കൊയ്തുകാലം
ക്ഷണികമാം നിറവിൽ നിറഞ്ഞു നിൽക്കേ
ക്ഷണനേരമോർക്കാം ആ നല്ലകാലം
25/8/2005

Saturday, 1 October 2011

Wednesday, 24 August 2011

ഉണരു വേഗം നീ

പൊരുളിന്റെ പൊരുളേ !
നിറവാർന്ന കനിവേ!
കരുത്തിന്റെ സ്രോതസ്സേ !
നീയിതെന്തേ! എന്തിനെന്നില്ലാതെ പിന്നിൽ നിൽപ്പു ?
പ്രബലമാം പൌരുഷം ചൊല്ലികേട്ട്
അബലകളെന്നു ധരിച്ചിടല്ലേ !
വ്യത്യസ്തമാക്കുന്ന ലിംഗഭേദം പോലെ
വ്യത്യസ്തമാകുന്നു നിൻ കഴിവും.
ജീവൻ തുടിപ്പതു നിന്നിലല്ലോ!
ജിവനെ പോറ്റിവളർപ്പതും നീ!
തളർച്ചയിൽ താങ്ങായി നീമാറുന്നൂ
തന്നെ മറന്നു നീ സേവിക്കുന്നൂ
രക്ഷാകവചവും ലക്ഷ്മണ രേഖയും
രക്ഷോപരങ്ങളാം നിർമ്മിതിയെങ്കിലും
അസ്വാതന്ത്രമാം കുരുക്കിൽ നിന്നും
മോചിതയാവു നീ പെൺ കരുത്തേ!
നിന്നിലെ നിന്നെ നീയറിയൂ
നിന്നിലെ നിന്നെ നീയുയർത്തൂ
ആത്മാഭിമാനവും തൻ കാര്യപ്രാപ്തിയും
പെണ്ണിന്നു വേണംന്നു നീ ഉറയ്ക്കൂ.
കരുത്തിന്റ് മുന്നിലേ ലോകം നമിപ്പൂ
പെൺ കരുത്തെന്തെന്നു കാട്ടിടുനീ
അക്കരുത്തിന്നൊന്നു മൂർച്ചയേകീടാനായ്
അറിവിന്റ് ആലയിൽ കാച്ചിടേണം
അവഹേളനത്തിന്റെ കാഠിന്യത്തെ
അറിവിൻ കരുത്താൽ ലഘൂകരിക്കൂ
മാന്യതയേകുന്ന ലോകത്തിനായ്
ഒത്തൊരുമിച്ചു നടന്നു നീങ്ങൂ
ഉണരട്ടെ ശക്തി, സ്ത്രീ ശക്തി എന്നതു
പലപല ഭാവത്തിൻ ഈ ഉലകിൻ
നിറയട്ടെ ശക്തി, പെണ്ണിൻ മനസ്സിലും
പലപല നന്മ്മക്കായ് ഈ ഉലകിൽ