“പറ്റിച്ചേ അമ്മയെ പറ്റിച്ചേ ഞാൻ”
പൊന്നുണ്ണിത്തുള്ളിക്കളിച്ചിടുന്നു.
അലകളടങ്ങിയ പൊയ്കപോലെ
അമ്മതൻ മാനസം ശാന്തമായി
ആ ശാന്തതയിൽ തെളിഞ്ഞു വന്നു
അമ്മതൻ ബാല്യത്തിൻ ചാപല്യങ്ങൾ
………………………………………..
ഏതാനും വത്സരങ്ങൾക്കുമുന്നേ
തന്ത്രത്തിൽ മുന്നിലം ഓമനകൾ
സ്നേഹത്തിടമ്പാം താതനെയൊന്ന്
സന്ദേഹലേശം കൂടാതെയന്ന്
പറ്റിച്ചവ്രുത്താന്ത ആവർത്തനം
പക്ഷമില്ല തനിയാവർത്തനം
ഉച്ചയൂണിന്നായി ഓടിയെത്തും
ഒച്ചേം, വിളിയുള്ള രണ്ടുപേർക്കായ്
നന്നായ് കുഴച്ചു പകുത്തുവെച്ചു
നല്ലകിണ്ണം കൊണ്ടടച്ചു വെച്ചു
കാത്തുകിടന്നതാ സ്നേഹധനൻ
കാലേ മയങ്ങിയോ എന്നുശങ്ക
വൈചിത്രമെന്നേ പറഞ്ഞിടേണ്ടു
വന്നു അന്നല്ലോ നിശബ്ധരായി
അച്ഛനുറങ്ങുന്ന കണ്ടമാത്രേ
അക്ഷണം തോന്നിയാ കള്ളത്തരം
പമ്മി കടന്നുണ്ടു കിണ്ണം മോറി
ചെമ്മേ പഴേ പോൽ അടച്ചു വെച്ചു
കണ്ണിലൊളിച്ച കുസ്രുതിയുമായ്
കേമത്തിലങ്ങു മടങ്ങിപ്പോയി
തന്റെ മയക്കമുണർന്ന നേരം
താതന്നു തോന്നിയാ പന്തികേട്
മേശമേലപ്പോൾ കണ്ടതാ കിണ്ണം
ലേശം പോലും സ്ഥാനം മാറിടതെ
വന്നതില്ലയോ ഊണുകഴിക്കുവാൻ
വന്നു സംഭ്രമം നടുങ്ങിപ്പോയി
അന്വേഷണമങ്ങു അയലത്തുമെത്തി
അയ്യോ,അറിവീല ചൊല്ലിയവർ
എല്ലാരും കൂടെ പരിഭ്രമിക്കേ
എത്തിയതാ കൊട്ടുംവാദ്യവുമായ്
ഓടിയണങ്ങു, വാരിയെടുത്തു
ഓമനമുത്തങ്ങൾ നൽകിയച്ഛൻ
എന്തേ വന്നില്ല ഉച്ചക്കു ഉണ്ണുവാൻ
ഏറെ പരിഭ്രമിച്ചല്ലോവച്ഛൻ
‘പറ്റിയല്ലോ, പണി ഇന്നച്ഛന്
പാത്രം തുറന്നെന്തേ നോക്കിയില്ലാ’
………………………………….
രണ്ടുകുരുന്നിലെ ഒന്നിന്നിതാ
കൊണ്ടു ആ അച്ചന്റെ തിങ്ങലേറേ
കാലങ്ങളേറെ കഴിഞ്ഞ ശേഷം
കാണാം ആവർത്തനചക്രമെന്നും
എന്നതു സത്യം എന്നറിയുന്നു
എക്കാലത്തേക്കും പാഠമായി.
Friday, 5 February 2010
നോവ്
തന്നെ പിളർക്കുന്ന നോവ്, ഇതു
താനേ സഹിക്കേണ്ട നോവ്
മുപ്പതുമുക്കോടി ദേവകളെയും
മുട്ടി വിളിക്കുന്ന നേരം
മധുരിതമായൊരു വരവ്
മമ സന്തതിയുടെ വരവ്
ആരായിരുന്നാലും കരളിന്റെയുള്ളിൽ
ആർദ്രത നിറയുന്ന നേരം
താഴത്തും തലയിലും വെച്ചിടാതെ
താലോലിക്കാനൊരു കുഞ്ഞ്
അമ്മ യശോദതൻ മാറിലെഭാവം
അപ്പാടെ അമ്മയും ഒപ്പി
ബാല്യം കഴിഞ്ഞുള്ള കൌമാരഭാവങ്ങൾ
ബാലിശമാണെന്നറികിലും, ദേവകി-
ത്തന്നുടെ ശരണാർത്ഥമോഹങ്ങൾ
തന്നിലും അമ്മ വളർത്തി
വേഗത്തിൻ കാലത്തു വൈകാതെ എത്തണം
വേഗങ്ങളൊട്ടുമേ പോരന്നു സങ്കടം
വേഗത്തെകൂട്ടുവാൻ വേഗേന പോയി
വേഗമാർഗ്ഗത്തെ വരുത്തി കൊടുത്തു
നന്നായ് നയിക്കുകിൽ നല്ലഗുണ നിധി
നന്നായ് നയിക്കുവാൻ ശ്രദ്ധ അടിവര
സാരോപദേശത്തിൻ മേം പൊടി ചേർത്ത്
സാഭിമാനം കൊടുത്തു താക്കോലിനെ
ഉപ്പും മധുരവും രുചിക്കുന്ന തർക്കം പോൽ
ഉള്ളത്തിൽ ചിന്തകൾ ചാഞ്ചാടിയെങ്കിലും
സൂക്ഷിക്കണേ എന്ന താക്കീതു മാത്രമേ
സൂക്ഷ്മമായ് ചിന്തിച്ചാൽ നൽകാൻ തരമുള്ളൂ
ആയുരാരോഗ്യത്തെ നൽകണേ കുഞ്ഞിന്
ആദിപൂണ്ടമ്മ ചിലപ്പോൾ വിളിച്ചുപോയ്
ഒന്നും വരില്ലെന്ന ശുഭാപ്തി വിശ്വാസത്തിൽ
ഒട്ടുകാര്യങ്ങൾ ഇരുട്ടിലായി
ചാഞ്ചാടും ചിന്തകൾ പെരുകുന്ന നേരത്തൊ?
ചിട്ടയായ പരിശോധനയില്ലാണ്ടോ?
ഭാഗ്യത്തിന്റെ കണങ്ങൾ കുറഞ്ഞീട്ടോ
ഭാവിതന്നെ ഇരുട്ടിലായ് മാറുന്നു
ആരുടെയൊക്കെയോ അശ്രദ്ധമൂലമായ്
ആയുസ്സൊടുങ്ങുന്ന കാഴ്ചകൾ ചുറ്റിലും
വേഗത്തിൽ പായുന്ന യുവത്വസ്വപ്നങ്ങളോ
വേഗേനചെന്നു മണ്ണീലടിയുന്നു
നെഞ്ചുപിളർക്കുന്ന നോവ്, ഇതു
താനേ സഹിക്കേണ്ട നോവ്
മുപ്പതുമുക്കോടി ദേവകളേയും
മൊത്തം ശപിക്കുന്ന നേരം
താനേ സഹിക്കേണ്ട നോവ്
മുപ്പതുമുക്കോടി ദേവകളെയും
മുട്ടി വിളിക്കുന്ന നേരം
മധുരിതമായൊരു വരവ്
മമ സന്തതിയുടെ വരവ്
ആരായിരുന്നാലും കരളിന്റെയുള്ളിൽ
ആർദ്രത നിറയുന്ന നേരം
താഴത്തും തലയിലും വെച്ചിടാതെ
താലോലിക്കാനൊരു കുഞ്ഞ്
അമ്മ യശോദതൻ മാറിലെഭാവം
അപ്പാടെ അമ്മയും ഒപ്പി
ബാല്യം കഴിഞ്ഞുള്ള കൌമാരഭാവങ്ങൾ
ബാലിശമാണെന്നറികിലും, ദേവകി-
ത്തന്നുടെ ശരണാർത്ഥമോഹങ്ങൾ
തന്നിലും അമ്മ വളർത്തി
വേഗത്തിൻ കാലത്തു വൈകാതെ എത്തണം
വേഗങ്ങളൊട്ടുമേ പോരന്നു സങ്കടം
വേഗത്തെകൂട്ടുവാൻ വേഗേന പോയി
വേഗമാർഗ്ഗത്തെ വരുത്തി കൊടുത്തു
നന്നായ് നയിക്കുകിൽ നല്ലഗുണ നിധി
നന്നായ് നയിക്കുവാൻ ശ്രദ്ധ അടിവര
സാരോപദേശത്തിൻ മേം പൊടി ചേർത്ത്
സാഭിമാനം കൊടുത്തു താക്കോലിനെ
ഉപ്പും മധുരവും രുചിക്കുന്ന തർക്കം പോൽ
ഉള്ളത്തിൽ ചിന്തകൾ ചാഞ്ചാടിയെങ്കിലും
സൂക്ഷിക്കണേ എന്ന താക്കീതു മാത്രമേ
സൂക്ഷ്മമായ് ചിന്തിച്ചാൽ നൽകാൻ തരമുള്ളൂ
ആയുരാരോഗ്യത്തെ നൽകണേ കുഞ്ഞിന്
ആദിപൂണ്ടമ്മ ചിലപ്പോൾ വിളിച്ചുപോയ്
ഒന്നും വരില്ലെന്ന ശുഭാപ്തി വിശ്വാസത്തിൽ
ഒട്ടുകാര്യങ്ങൾ ഇരുട്ടിലായി
ചാഞ്ചാടും ചിന്തകൾ പെരുകുന്ന നേരത്തൊ?
ചിട്ടയായ പരിശോധനയില്ലാണ്ടോ?
ഭാഗ്യത്തിന്റെ കണങ്ങൾ കുറഞ്ഞീട്ടോ
ഭാവിതന്നെ ഇരുട്ടിലായ് മാറുന്നു
ആരുടെയൊക്കെയോ അശ്രദ്ധമൂലമായ്
ആയുസ്സൊടുങ്ങുന്ന കാഴ്ചകൾ ചുറ്റിലും
വേഗത്തിൽ പായുന്ന യുവത്വസ്വപ്നങ്ങളോ
വേഗേനചെന്നു മണ്ണീലടിയുന്നു
നെഞ്ചുപിളർക്കുന്ന നോവ്, ഇതു
താനേ സഹിക്കേണ്ട നോവ്
മുപ്പതുമുക്കോടി ദേവകളേയും
മൊത്തം ശപിക്കുന്ന നേരം
Subscribe to:
Posts (Atom)