[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Saturday, 21 July 2012

അനർഹം

പുലരിയിലോർത്തു ഞാൻ
രാത്രിയിലോർത്തു ഞാൻ
തിരക്കാർന്ന ഇടനേരഞ്ഞളിൽ, നിന്നോർമ്മ തികട്ടിവന്നു
ഒഴിവാർന്നവേളയിൽ,നിന്നോർമ്മയിൽ മുഴുകി ഞാൻ
ചെറുകാലമത്രെ നാം ഒത്തുചേർന്നു
ചിരകാലം ഒത്തുചേർന്ന പോലെ
ഒരു ചെറുകാലത്തെ വിങ്ങലാണെങ്കിലും
ഏറ്റം പുകയുന്ന പോലെയാണ്
ഉന്നതിക്കായുള്ള ചങ്ങലപ്പൂട്ടിൽ നീ
 ഉദ്വേഗപൂർവം നടന്നുനീങ്ങേ
 അനർഹമാണെങ്കിലും, അമ്മതൻ വാത്സല്യം
നെഞ്ചിലേറ്റിഞാൻ കാത്തു നിൽപ്പൂ

No comments:

Post a Comment